ഹെയ്തി പ്രസിഡന്റ് ജോവനൽ മോയ്‌സ് കൊല്ലപ്പെട്ട കേസ്; ഭാര്യയും മുൻ പ്രധാനമന്ത്രിയും കുറ്റക്കാർ


കരീബിയന്‍ രാജ്യമായ ഹെയ്തിയിൽ‍ 2021ൽ‍ പ്രസിഡന്റ് ജോവനൽ മോയ്‌സ് കൊല്ലപ്പെട്ട കേസിൽ‍, അദ്ദേഹത്തിന്റെ ഭാര്യ, മുൻ പ്രധാനമന്ത്രി, മുൻ പൊലീസ് മേധാവി എന്നിവരുൾ‍പ്പെടെ 50 പേർ‍ക്കെതിരെ കോടതി കുറ്റംചുമത്തി. പ്രസിഡന്റിന്റെ വിധവ മാർട്ടിൻ മോയ്‌സ് മുൻ പ്രധാനമന്ത്രി ക്ലോഡ് ജോസഫുമായി ചേർന്നാണ് കൊലപാതം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർ‍ട്ട്. ഇവരെ അറസ്റ്റുചെയ്യാന്‍ ജഡ്ജി ഉത്തരവിട്ടു. സ്വകാര്യ വസതിയിലേക്ക് ഇരുപതോളം തോക്കുധാരികൾ‍ ഇരച്ചുകയറി നടത്തിയ വെടിവയ്‌പ്പിലാണ് മോയ്‌സ് കൊല്ലപ്പെട്ടത്. ഇവരിൽ‍ ഭൂരിഭാഗവും കൊളംബിയൻ കൂലിപ്പട്ടാളക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

സംഭവത്തിൽ‍ മാർട്ടിൻ മോയ്‌സിനും പരിക്കേറ്റിരുന്നു. മുൻ പ്രധാനമന്ത്രി ക്ലോഡ് ജോസഫിനും ദേശീയ പൊലീസ് സേനയുടെ മുൻ ഡയറക്ടർ ജനറൽ ലിയോൺ ചാൾസിനും സംഭവത്തിൽ‍ പങ്കുണ്ടെന്നും റിപ്പോർ‍ട്ടിലുണ്ട്.

article-image

dfghgfh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed