ബംഗ്ലാദേശിൽ തൊഴിലാളി സമരത്തിനൊടുവിൽ വസ്ത്രനിർമാണ മേഖലയിൽ ശന്പള വർദ്ധന


വേതനവർധന ആവശ്യപ്പെട്ട്‌ ബംഗ്ലാദേശിൽ ആഴ്ചകളായി വസ്ത്രനിർമാണ മേഖലയിലെ തൊഴിലാളികൾ നടത്തിയ സമരം വിജയം. മിനിമം വേതനം 56 ശതമാനം ഉയർത്തിയതായി തൊഴിൽ മന്ത്രി മൊന്നുജാൻ സുഫിയാൻ അറിയിച്ചു. ഫാക്ടറി ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക്‌ ശേഷമാണ്‌ പ്രഖ്യാപനം. പുതിയ ശമ്പള സ്കെയിൽ ഡിസംബർ ഒന്നിന്‌ നിലവിൽവരും. ചൈനയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്രനിർമാതാക്കളാണ്‌ ബംഗ്ലാദേശ്‌. 2018ലായിരുന്നു അവസാന വേതന പരിഷ്കരണം. 75 ഡോളർ ആയിരുന്ന (6242 രൂപ) മിനിമം വേതനം 208 ഡോളർ (17,313 രൂപ) ആക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാൽ, 25 ശതമാനം മാത്രം വർധിപ്പിച്ച്‌ 90 ഡോളർ ആക്കാമെന്നതിൽ ഫാക്ടറി ഉടമകൾ ഉറച്ചുനിന്നതോടെയാണ്‌ സമരം ആരംഭിച്ചത്‌. 

വൻ റാലികളും തൊഴിൽബഹിഷ്കരണവും ഫാക്ടറി ഉപരോധവും നടത്തി. വിവിധയിടങ്ങളിൽ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. തൊഴിലാളികൾ ആവശ്യത്തിൽ ഉറച്ചുനിന്നതോടെയാണ്‌ സർക്കാർ ചർച്ച നടത്തിയത്‌. 113 ഡോളറാക്കി (9,406 രൂപ) ഉയർത്താനാണ്‌ ധാരണ. 3500 വസ്ത്രനിർമാണ ഫാക്ടറികൾ ഉള്ള രാജ്യത്ത്‌ 40 ലക്ഷം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. രാജ്യത്തിന്റെ 5500 കോടി ഡോളർ (4.68 ലക്ഷം കോടി രൂപ) വാർഷിക കയറ്റുമതിയിൽ 85 ശതമാനവും ഈ മേഖലയിൽനിന്നാണ്‌.

article-image

്േിേി

You might also like

  • Straight Forward

Most Viewed