പാക്കിസ്ഥാനിൽ കഴിയുന്ന 3,250ഓളം അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ ബ്രിട്ടൻ


പാക്കിസ്ഥാനിൽ കഴിയുന്ന അഫ്ഗാൻ അഭയാർഥികളിൽ ചിലരെ സ്വീകരിക്കാൻ തയാറായി ബ്രിട്ടൻ രംഗത്ത്. അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് സർക്കാരിന്‍റെ ഭാഗമായി സൈന്യത്തിലും അധ്യാപന മേഖലയിലും പ്രവർത്തിച്ചിരുന്ന 3,250ഓളം പേർക്കാണു ബ്രിട്ടനിൽ അഭയം നൽകുക. ഇവരെയെല്ലാം ഡിസംബറോടെ ചാർട്ടർ വിമാനങ്ങളിൽ രാജ്യത്ത് എത്തിക്കാനാണു തീരുമാനം. 

ആദ്യ ചാർട്ടർ വിമാനം അടുത്ത ദിവസംതന്നെ പുറപ്പെടും. ബ്രിട്ടീഷ് സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവർ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇവർക്കെല്ലാം അഭയം വാഗ്ദാനം ചെയ്ത ബ്രിട്ടീഷ് സർക്കാർ വീസ നടപടികൾ പൂർത്തിയാക്കുന്നതുവരെ ത‌ത്കാലത്തേക്ക് ഇസ്‌‌ലാമാബാദിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പാർപ്പിച്ചിരിക്കുകയാണ്.

article-image

drgyf

You might also like

  • NEC

Most Viewed