ഹമാസ് ഇസ്രയേലിൽ ഭീകരാക്രമണം നടത്താനുള്ള കാരണം ഇന്ത്യ−പശ്ചിമേഷ്യ−യൂറോപ്പ് സാന്പത്തിക ഇടനാഴി പ്രഖ്യാപനമാകാം; യുഎസ് പ്രസിഡന്‍റ്
ഹമാസ് ഇസ്രയേലിൽ ഭീകരാക്രമണം നടത്താനുള്ള കാരണങ്ങളിലൊന്ന് ഇന്ത്യ−പശ്ചിമേഷ്യ−യൂറോപ്പ് സാന്പത്തിക ഇടനാഴി പ്രഖ്യാപനമാകാമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രയേലിനെയും പ്രാദേശികമേഖലയെയും മൊത്തത്തിൽ ഉൾക്കൊള്ളുന്ന പദ്ധതി ആക്രമണത്തിനു പ്രേരണയാകാം. ഇങ്ങനെയാണു കരുതുന്നതെങ്കിലും തന്‍റെ കയ്യിൽ തെളിവൊന്നുമില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ ജി−20 ഉച്ചകോടിയിലാണു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഏഷ്യ, പടിഞ്ഞാറൻ ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയെ റെയിൽ, റോഡ്, തുറമുഖം എന്നിവ വഴി ബന്ധിപ്പിച്ച് വികസനം കൊണ്ടുവരികയാണ് ഉദ്ദേശ്യം. ഇന്ത്യ, യുഎസ്, യുഎഇ, സൗദി, ഫ്രാൻസ്, ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവയാണ് സാന്പത്തിക ഇടനാഴിയുടെ ധാരാണാപത്രത്തിൽ ഒപ്പുവച്ചത്.
sdfs
