യു​എ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു


യുഎസിൽ വീണ്ടും വെടിവയ്പ്പ്. ബുധനാഴ്ച വൈകുന്നേരം മെയ്നിലെ ലെവിസ്റ്റൺ നഗരത്തിൽ വിവിധയിടങ്ങളിലായി നടന്ന വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേർക്ക് പരിക്കേറ്റു. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഒരു ബൗളിംഗ് കേന്ദ്രത്തിലും ബാറിലും പ്രാദേശിക റസ്റ്ററന്‍റിലും വാൾമാർട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. ബൗളിംഗ് കേന്ദ്രത്തിനുള്ളിൽ സെമി ഓട്ടോമാറ്റിക് ശൈലിയിലുള്ള ആയുധമേന്തി നടക്കുന്ന ഷൂട്ടറുടെ ഫോട്ടോ ലോക്കൽ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ബ്രൗൺ ടോപ്പും നീല പാന്‍റ്സും ബ്രൗൺ ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അക്രമി എത്തിയതെന്ന് സം‍ശയിക്കുന്ന ഒരു വെള്ള എസ്‌യുവി കാറിന്‍റെ ചിത്രവും പുറത്തുവിട്ടു. ഒന്നിൽ കൂടുതൽ അക്രമികളുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ ഇക്കാര്യം അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

article-image

dfgdg

You might also like

  • Straight Forward

Most Viewed