ഇറാഖിൽ വിവാഹാഘോഷത്തിനിടെ തീപിടിത്തം; 114 മരണം; 150ലേറെ പേർക്ക് പരിക്ക്
ഇറാഖിൽ വിവാഹസത്ക്കാര ചടങ്ങിനിടെയുണ്ടായ തീപിടുത്തത്തിൽ 114 മരണം. ദുരന്തത്തിൽ 150ലേറെ പേർക്ക് പരുക്കേറ്റു. വടക്കന്‍ നിനവേ പ്രവിശ്യയിലെ അൽ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ആഘോഷച്ചടങ്ങുകൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടർന്നെന്നാണ് നിഗമനം. വരനും വധുവും ഉൾപ്പെടെ അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം. വിവാഹം നടന്ന ഹാളിലെ തീപിടുത്ത സാധ്യത അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടാവശിഷ്ടങ്ങൾ തകർന്നുവീണതും ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. ഉയർന്ന തീപിടുത്ത സാധ്യതയുള്ളതും ചെലവ് കുറച്ച് നിർമിച്ചതുമായ കെട്ടിടം തീപിടുത്തത്തിന് മിനിറ്റുകൾക്കകം ഇടിഞ്ഞുവീഴുകയായിരുന്നെന്ന് ഇറാഖിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐഎന്‍എ റിപ്പോർട്ട് ചെയ്തു.
sdgdsg

