ലോകത്തെ ഏറ്റവും ഉയരം കൂടിയ നായ വിടവാങ്ങി

ലോകത്തെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് ചത്തു. ഗ്രേറ്റ് ഡേൻ ഇനത്തിൽപ്പെട്ട ഇവന് 1.046 മീറ്റർ ( മൂന്ന് അടി 5.18 ഇഞ്ച്) ഉയരമുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണു ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്. അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിനി ബ്രിട്ടാനി ഡേവിസ് ആയിരുന്നു ഉടമ.
എട്ടു മാസം പ്രായമുണ്ടായിരുന്ന സ്യൂസിനെ സഹോദരന്‍റെ സുഹൃത്തിൽനിന്നാണു സ്വന്തമാക്കിയത്. കാൻസർ മൂലം സ്യൂസിന്‍റെ വലത്തേ മുൻകാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനെത്തുടർന്ന് ന്യൂമോണിയ ബാധിച്ചാണ് ചത്തത്.
sfss