ഗ്രേറ്റ തുൻബെർഗിനെതിരേ വീണ്ടും കേസ്

ഫോസിൽ ഇന്ധന ഉപയോഗം അവസാനിപ്പിക്കാനായി സ്വീഡനിലെ മാൽമോ തുറമുഖത്ത് പ്രതിഷേധപ്രകടനം ആവർത്തിച്ച പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ തുൻബെർഗിനെതിരേ വീണ്ടും കേസ്. അനുമതിയില്ലാത്ത പ്രതിഷേധം അവസാനിപ്പിക്കണമെന്ന പോലീസ് ഉത്തരവ് അനുസരിച്ചില്ലെന്നാണ് ആരോപണം. ജൂണിൽ ഇതേ കുറ്റത്തിനു ഗ്രേറ്റയ്ക്കെതിരേ എടുത്ത കേസിൽ ജൂലൈയിൽ കോടതി 2500 സ്വീഡിഷ് ക്രോണർ പിഴ വിധിച്ചിരുന്നു.
കോടതിവിധിക്കു പിന്നാലെ ഗ്രേറ്റ വീണ്ടും തുറമുറത്തെത്തി ഉപരോധസമരം ആവർത്തിച്ച സംഭവത്തിലാണ് പുതിയ കേസ്. ഇതിന്‍റെ വിചാരണ 27ന് ആരംഭിക്കും.
dgdf