ട്വിറ്ററിന് പുതിയ സിഇഒ, സ്ഥിരീകരിച്ച് ഇലോൺ മാസ്ക്


ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യക്കാരിനോ നിയമിച്ചു.പുതിയ സിഇഒ യെ നിയമിച്ച വിവരം ഇലോൺ മസ്‌ക് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഗ്ലോബൽ യൂണിവേഴ്‌സ് അഡ്വെർടൈസിങ് ആൻഡ് പാർട്ണർഷിപ്‌ ചെയർമാനായിരുന്നു ലിൻഡ യാകാറിനോ .

ട്വിറ്ററിന് ഒരു പുതിയ സിഇഒ യെ തെരഞ്ഞെടുത്തുവെന്നും അത് ഒരു വനിതയാണെന്നുമായിരുന്നു മസ്‌ക് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാൽ തെരഞ്ഞെടുത്തത് ആരെയെന്നോ മറ്റ്‌ വിവരങ്ങളോ പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല. വാഷിംഗ് ടൺ കേന്ദ്രമായ വാർത്താ ചാനലാണ് അത് ലിൻഡ യക്കാരിനോ ആണെന്നുള്ള തരത്തിൽ വാർത്ത ആദ്യം പ്രചരിപ്പിക്കുന്നത്. എന്നാൽ വാർത്തകൾ പ്രചരിച്ച് ഒരു ദിവസത്തിനു ശേഷമാണ് മസ്‌ക് വാർത്ത സ്ഥിതീകരിക്കുന്നത്.

ട്വിറ്റെർ കമ്പനിയായ എക്സ് കോർപിന്റെ ബിസിനസ് അധിഷ്ഠിത ചുമതലകളായിരിക്കും ലിൻഡ നിർവ്വഹിക്കുകയെന്നും പ്രോഡക്റ്റ് ഡിസൈനിങ് പുതിയ സാങ്കേതികവിദ്യ എന്നിവയൊക്കെ താൻ തന്നെയായിരിക്കും നിർവ്വഹിക്കുകയെന്നും ലിൻഡയെ സ്വാഗതം ചെയ്ത് കൊണ്ടുള്ള ട്വീറ്റിൽ ഇലോൺ മസ്‌ക് വ്യക്തമാക്കി.

article-image

a

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed