റഷ്യൻ സൈനികരെ സന്ദർശിച്ച് വ്ലാഡിമിർ പുടിൻ
യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സൈനികരെ സന്ദർശിച്ച് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ചൊവ്വാഴ്ച പുലർച്ചെയാണ് കേഴ്സൺ, ലുഹാൻസ് സൈനിക ആസ്ഥാനങ്ങളിൽ പുടിൻ സന്ദർശനം നടത്തിയത്. യുദ്ധം തുടങ്ങിയശേഷം അധിനിവേശ മേഖലകളിൽ പുടിൻ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. യുദ്ധ സാഹചര്യങ്ങളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ് വിവരങ്ങൾ തേടി. പുടിൻ യുക്രെയിനിൽ എത്തിയതിന്‍റെ വീഡിയോ ക്രെംലിൻ പുറത്തുവിട്ടു. കേഴ്സൺ, ലുഹാൻസ് എന്നിവിടങ്ങൾ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റഷ്യൻ സൈന്യം പിടിച്ചെടുത്തത്.
sasas

