കാണാനില്ലെന്ന് പരാതി: അഭ്യൂഹങ്ങൾക്കിടെ മുകുള്‍ റോയി ഡല്‍ഹിയിലെത്തി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി ഡല്‍ഹിയിലെത്തി. മുകുള്‍ റോയിയെ കാണാനില്ലെന്ന് കാട്ടി മകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിലിലെത്തിയ വിവരം പുറത്തുവരുന്നത്. താന്‍ എവിടേയ്ക്കും പോയില്ലെന്നും ഡല്‍ഹിയിലേക്കാണ് നേരെ എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. യാത്രയ്ക്ക് രാഷ്രീയ ഉദ്ദേശ്യമില്ല, സ്വകാര്യ ആവശ്യത്തിനായി വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിക്ക് പോകാനിരിക്കെ തിങ്കളാഴ്ച വൈകിട്ട് മുതല്‍ മുകുള്‍ റോയിയെ കാണാനില്ലെന്ന് കാട്ടിയാണ് മകന്‍ സുഭ്രഗ്ഷു റോയി എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മുകുള്‍ റോയിയും മകനും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
DSADS

