ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു


പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിൽ എട്ട് പേർ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്വാസകേലിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ വീട്ടുടമയും കൊല്ലപ്പെട്ടു.

പ്രാദേശിക സമയം വൈകിട്ട് 5.15ന് വീട്ടില്‍ കടന്നുകയറിയ രണ്ട് അജ്ഞാതരാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. പിന്നാലെ പ്രതികൾ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ നടക്കുകയാണെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് കമ്മിഷണര്‍ എൻ‍. ലിലിയൻ മെനെ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

article-image

ൂ68ൂ68

You might also like

  • Lulu Exchange
  • Straight Forward

Most Viewed