75ആമത് സ്വാതന്ത്ര്യ ദിനാഘോഷം; ശ്രീലങ്ക നെഹ്റുവിന്റെ ഛായാചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കും


75ആമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ‍ലാൽ‍ നെഹ്റുവിന്റെ ഛായാചിത്രമുൾ‍പ്പെടുന്ന സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക. സ്റ്റാമ്പ് പുറത്തിറക്കാൻ തീരുമാനിച്ച വിവരം പ്രസിഡന്റ് റനിൽ‍ വിക്രമസിംഗെയുടെ ഓഫീസിന്റെ മാധ്യമ വിഭാഗം പുറത്തുവിട്ട പത്രക്കുറിപ്പിൽ‍ വ്യക്തമാക്കി.

വരുന്ന 25 വർ‍ഷത്തേക്കുള്ള പരിഷ്‌കരണ പദ്ധതികൾ‍ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ‘നമോ നമോ മാതാ− ഒരു നൂറ്റാണ്ടിലേക്കുള്ള ചുവട്’ എന്നതാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തീം. 2048ലെ 100ാം സ്വാതന്ത്ര്യ ദിനാഘോഷം വരെ സുസ്ഥിരമായ സർ‍ക്കാർ‍ നയം നടപ്പിലാക്കുന്നതിനായി അടുത്ത 25 വർ‍ഷത്തേക്കുള്ള സർ‍ക്കാരിന്റെ പുതിയ പരിഷ്‌കരണ പദ്ധതിയും പ്രഖ്യാപിക്കും.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകരുകയും വിലക്കയറ്റം കാരണം ജനങ്ങൾ‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങുകയും ചെയ്തതിനാൽ‍ കുറച്ച് മാസങ്ങൾ‍ ശ്രീലങ്ക കലാപ സമാനമായ അന്തരീക്ഷത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി സ്ഥാനങ്ങളിൽ‍ നിന്നും മഹീന്ദ രജപക്സെയും ഗോതബയ രജപക്സെയും രാജിവെച്ച് ഒഴിയുകയായിരുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ− സാമ്പത്തിക− സാമൂഹിക അരക്ഷിതാവസ്ഥകൾ‍ക്ക് ശേഷമുള്ള ശ്രീലങ്കയുടെ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷമാണ് ഇനി നടക്കാന്‍ പോകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഫെബ്രുവരി നാലിന് രാവിലെ എട്ടര മണിയോടെയായിരിക്കും ദേശീയ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ‍ ഗാലി ഫേസ് ഗ്രീനിൽ‍ പ്രസിഡന്റ് റനിൽ‍ വിക്രമസിംഗെയുടെയും പ്രധാനമന്ത്രി ദിനേഷ് ഗുണവർ‍ധനയുടെയും നേതൃത്വത്തിൽ‍ ആരംഭിക്കുക.

article-image

afasfg

You might also like

Most Viewed