ഹിജാബില്ലാതെ ചെസ് ടുര്‍ണമെന്റില്‍ പങ്കെടുത്ത ഇറാനിയന്‍ വനിതാ സ്പെയിനിലേക്ക് ചേക്കേറുന്നു


ഹിജാബില്ലാതെ ചെസ് ടുര്‍ണമെന്റില്‍ പങ്കെടുത്ത ഇറാനിയന്‍ വനിതാ ചെസ് താരം ജീവന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പെയിനിലേക്ക് കുടിയേറുന്നു. സാറ ഖാദം എന്ന വനിതാ ചെസ് താരമാണ് ഹിജാബില്ലാതെ ചെസ് കളിച്ചതിന്റെ പേരില്‍ ഇറാനിയന്‍ ഭരണകൂടം തന്നെ അപായപ്പെടുത്തിയേക്കുമെന്ന് ഭയന്ന് സ്പെയിനിലേക്ക് കുടിയേറുന്നത്.

കഴിഞ്ഞ ഫിഐഡിഇ വേള്‍ഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സാറഖാദം ഹിജാബില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണക്കാനാണ് സാറ ഖാദം ഹിജാബില്ലാതെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഹിജാബില്ലാതെ വന്നതില്‍ ഇറാന്‍ ഭരണകൂടത്തിന്റെ നിലപാട് ഭയന്ന സാറാ ഖാദം സ്‌പെയിനിലേക്ക് കുടിയേറുകയാണ്. ഇരുപത്തഞ്ചുകാരിയായ സാറ, ഭര്‍ത്താവും കുഞ്ഞുമൊത്ത് ഇറാന്‍ വിട്ട് സ്‌പെയിനിലേക്ക് കുടിയേറുന്നതായാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഹിജാബില്ലാതെ പൊതു വേദിയില്‍ വന്നതിനാല്‍ ഇറാനില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്ന് സാറ ഭയക്കുന്നു. സാറയുടെ ഇത്തരത്തില്‍ ഹിജാബില്ലാത്ത നിരവധി ഫോട്ടോഗ്രാഫുകളാണ് പുറത്തുവന്നതെന്നും ഇവരുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെയും സാറഖാദം ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ദീര്‍ഘകാലമായി ഇത്തരത്തില്‍ അഭിപ്രായം തുറന്നുപ്രകടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് താരങ്ങള്‍, അത്‌ലറ്റുകള്‍ മറ്റ് പ്രശസ്തര്‍ എന്നിവര്‍ക്കെതിരെ ഇറാന്‍ കര്‍ശന നടപടികളാണ് എടുക്കുന്നത്.

കുര്‍ദിഷ് വനിത മഹ്‌സഅമിനി ഇറാന്‍ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഹിജാബിനുള്ളിലൂടെ തലമുടി പുറത്തുകണ്ടു എന്ന കുറ്റം ചുമത്തിയാണ് ഇറാന്‍ സദാചാര പൊലീസ് മഹ്‌സ അമിനിയെ കസ്റ്റഡിയിലെടുത്തത്.

article-image

fvcxvbd

You might also like

  • Lulu Exchange
  • Straight Forward

Most Viewed