തായ്‌ലന്‍ഡ് ഹോട്ടലിൽ തീപിടിത്തം; 10 മരണം


തായ്‌ലന്‍ഡ് അതിര്‍ത്തിക്ക് സമീപം കംബോഡിയയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. മുപ്പതോളം ആളുകള്‍ക്ക് സാരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കംബോഡിയയിലെ പോയ്‌പെറ്റിലുള്ള ഗ്രാന്‍ഡ് ഡയമണ്ട് സിറ്റി ഹോട്ടലില്‍ ബുധനാഴ്ച രാത്രിയോടെയാണ് വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ തീപടരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് വളരെ വേഗം മുകളിലേക്ക് തീ വ്യാപിക്കുകയായികരുന്നു. തായ്‌ലന്‍ഡില്‍നിന്ന് ഫയര്‍ ട്രക്കുകള്‍ എത്തിച്ചാണ് തീ അയണക്കാനുള്ള ശ്രമം തുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.

article-image

RGDG

You might also like

  • Straight Forward

Most Viewed