പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിൽ എൻഐഎ റെയ്ഡ്; ഒരാൾ കസ്റ്റഡിയിൽ

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യംചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തുന്ന റെയ്ഡ് തുടരുകയാണ്.
സംസ്ഥാനത്തെ 65 കേന്ദ്രങ്ങളിലായി ഇന്ന് പുലർച്ചെ രണ്ടോടെയാണ് റെയ്ഡ് ആരംഭിച്ചത്. എറണാകുളം റൂറലിലാണ് ഏറ്റവുമധികം പരിശോധന നടന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. എൻഐഎ പരിശോധനയിൽ മൊബൈൽ ഫോണുകൾ, പ്രസിദ്ധീകരണങ്ങൾ, രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
dfghdfgh