സ്‌കൂൾ കലോത്സവം; പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണമെന്ന് ഹൈക്കോടതി


സംസ്ഥാന സ്‌കൂൾ കലോത്സവം തുടങ്ങാനിരിക്കെ രക്ഷിതാക്കൾക്ക് നിർദേശവുമായി ഹൈക്കോടതി. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതാണ് കാര്യം. പരാജയം ഉൾക്കൊള്ളാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം. രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കും. കലോത്സവങ്ങൾ ആർഭാടത്തിന്റെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയാകരുതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. 

ദരിദ്ര ചുറ്റുപാടുകളിൽനിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചെലവുകൾ താങ്ങാൻ സാധിക്കാറില്ല. ഇക്കാര്യം കൂടി അപ്പീലുകളുമായി കോടതിയിൽ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ മനസ്സിലാക്കണമെന്നും ഹെക്കോടതി പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട് അപകടമുണ്ടായാൽ സംഘാടകർക്കെതിരെ നടപടിയെടുക്കണമെന്നും പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. സ്റ്റേജുകൾ കുറ്റമറ്റതായിരിക്കണം. മത്സരാർഥികളുടെ പ്രകടനത്തെ ബാധിക്കുന്ന ഒന്നും തന്നെ ഉണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു.

article-image

qwrr

You might also like

  • Straight Forward

Most Viewed