പീഡനപരാതി; ലങ്കൻ ക്രിക്കറ്റ് താരം സിഡ്നനിയിൽ അറസ്റ്റിൽ


ട്വന്‍റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ശ്രീലങ്കൻ ടീമിലെ ബാറ്റർ ധനുഷ്ക ഗുണതിലകയെ പീഡനക്കേസിൽ സിഡ്നി പോലീസ് കസ്റ്റഡിയിലെടുത്തു.

സിഡ്നി സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച പുലർച്ചെ സസക്സ് തെരുവിലെ ഹോട്ടലിൽ നിന്ന് ഗുണതിലകയെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ബുധനാഴ്ച റോസ് ബേ മേഖലയിൽ വച്ച് ലൈംഗികാത്രികമത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

യുവതി നൽകിയ പരാതിയു‌ടെ അടിസ്ഥാനത്തിൽ റോസ് ബേയിലെ ഒരു വീട്ടിൽ ശാസ്ത്രീയ പരിശോധന നടത്തിയ പോലീസ്, വിശദമായ അന്വേഷണത്തിനായി താരത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

article-image

You might also like

  • Straight Forward

Most Viewed