പാക്കിസ്ഥാനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ
പാക്കിസ്ഥാനിൽ അടുത്ത വർഷം നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ടൂർണമെന്‍റ് വേദിയായി പാക്കിസ്ഥാനെ സ്ഥിരപ്പെടുത്തുമോ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ ഷാ, ടൂർണമെന്‍റ് മറ്റേതെങ്കിലും വേദിയിൽ നടത്താനുള്ള സാധ്യത ശക്തമാണെന്ന് പ്രസ്താവിച്ചു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി പദവി കൂടി വഹിക്കുന്ന ഷാ, ബിസിസിഐയുടെ 91ആം വാർഷിക ജനറൽ ബോഡിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംവദിച്ച വേളയിലാണ് ഈ പ്രസ്താവനകൾ നടത്തിയത്. 2012−ലെ പാക്കിസ്ഥാന്‍റെ ഇന്ത്യൻ പര്യടനത്തിന് ശേഷം ശേഷം ഇരു രാജ്യങ്ങളും രാജ്യാന്തര വേദികളിൽ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 2005−06 സീസണിന് ശേഷം ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല.
druft
