മോദി സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി; നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ


കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയ്‌ക്ക് സഹായങ്ങൾ നൽകി ചേർത്ത് പിടിച്ച ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രീലങ്കയ്‌ക്ക് ജീവശ്വാസം നൽകിയെന്ന് റെനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളിൽ നമ്മുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ഇന്ത്യ നൽകുന്ന സഹായം പ്രത്യേകം പരാമർശിക്കാൻ താൻ ആഗ്രഹിക്കുന്നു,’പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി.

എന്റെയും എന്റെ സ്വന്തം ജനങ്ങളുടെയും പേരിൽ, പ്രധാനമന്ത്രി മോദിക്കും സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു’ എന്നായിരുന്നു റെനിലിന്റെ പരാമർശം.

You might also like

Most Viewed