ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊലപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 90 അംഗ ടാസ്‌ക് ഫോഴ്‌സാണ് കേസന്വേഷിക്കുക. ജപ്പാനിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സുരക്ഷാവീഴ്ചയും ആക്രമണത്തിന് പിന്നിലെ കാരണവും അന്വേഷണവിധേയമാക്കും.
കൊലപാതകവുമായി ഏതെങ്കിലും സംഘടനകൾക്ക് ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും. വെള്ളിയാഴ്ച കിഴക്കൻ ജപ്പാനിലെ നാര നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജപ്പാൻ മുൻ പ്രധാനമന്ത്രിയായ ഷിൻസോ ആബെയ്ക്ക് വെടിയേറ്റത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ടോക്കിയോയിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് സംസ്‌കാരചടങ്ങുകൾ നടക്കുക.