പോലീസ് തലപ്പത്ത് അഴിച്ചുപണി; മനോജ് എബ്രഹാം വിജിലൻസ് എഡിജിപി

പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. മനോജ് എബ്രഹാമാണ് പുതിയ വിജിലൻസ് എ.ഡി.ജി.പി കെ പത്മകുമാറിനാണ് എഡിജിപി ഹെഡ്ക്വാർട്ടേഴ്‌സിന്റെ ചുമതല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റി നിർത്തിയ എംആർ അജിത് കുമാർ എഡിജിപി എപി ബറ്റാലിയനായി ചുമതലയേല്‍ക്കും. മുതിർന്ന എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജ് കോർപ്പറേഷൻ എംഡിയായി നിയമിച്ചു.
അശോക് യാദവ് ഐജിപി സെക്യൂരിറ്റിയായും തുമ്മല വിക്രം ഐജിപി നോർത്ത് സോൺ ചുമതലയും എസ്.എസ് ശ്യാംസുന്ദർ ക്രൈം ഡിഐജിയായും ചുമതലയേൽക്കും. പത്തോളം മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.