ചൈനീസ് വിദേശകാര്യ മന്ത്രിക്ക് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതിയില്ല


ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യീക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. നരേന്ദ്രമോദിടെ ഉത്തർപ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ചൈന സന്ദർശനം ഉഭയകക്ഷി ചർച്ചയിലെ ധാരണയോടുള്ള പ്രതികരണം നോക്കി മാത്രമായിരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാംഗ് യി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർ‍ത്തി തർ‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാർ‍ കൂടിക്കാഴ്ച നടത്തിയത്.

 അതിർ‍ത്തിയിൽ‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്ന് യോഗത്തിൽ‍ ഇന്ത്യ ആവശ്യപ്പെട്ടു. വാംഗ് യീയുടെ കാഷ്മീർ‍ പരാമർ‍ശത്തിൽ‍ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താൽ‍പര്യപ്രകാരമാണ് അദ്ദേഹത്തിന്‍റെ സന്ദർ‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed