യുക്രെയ്‌നിൽ കുടുങ്ങിയ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യയോട് സഹായം അഭ്യർഥിച്ച് നേപ്പാൾ
യുക്രെയ്‌നിൽ കുടുങ്ങിയ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യയോട് സഹായം അഭ്യർഥിച്ച് നേപ്പാൾ. ഇക്കാര്യവുമായി ബന്ധപ്പെട്ട് നേപ്പാൾ സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി തന്നെ അഭ്യർഥന നടത്തിയെന്നാണ് സൂചന. ഓപ്പറേഷൻ ഗംഗ എന്ന പേരിലാണ് യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരികെ രാജ്യത്ത് എത്തിക്കുന്നത്. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെയാണ് നേപ്പാളും തങ്ങളുടെ പൗരന്മാരെ ഇന്ത്യയുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാരും നേപ്പാളിന്‍റെ അഭ്യർഥനയോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം.

