ലോകത്തിലെ ഏറ്റവും വലിയ കാർ‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തിൽ‍ തകർ‍ന്നു


ലോകത്തിലെ ഏറ്റവും വലിയ കാർ‍ഗോ വിമാനം റഷ്യയുടെ ആക്രമണത്തിൽ‍ തകർ‍ന്നു. യുക്രൈൻ നിർ‍മിതമായ ആന്റനോവ് മ്രിയ എന്ന വിമാനമാണ് റഷ്യയുടെ ഷെല്ലിംഗിൽ‍ തകർ‍ന്നത്. യുക്രൈൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കീവിന് സമീപമുണ്ടായ ആക്രമണത്തിലാണ് വിമാനം തകർ‍ക്കപ്പെട്ടത്.

‘മ്രിയ’ എന്ന വാക്കിന് യുക്രൈൻ ഭാഷയിൽ‍ സ്വപ്നം എന്നാണ് അർ‍ഥം. 32 വീലുകളും ആറ് എഞ്ചിനുകളുമുള്ള വിമാനമാണ് മ്രിയ. 

കഴിഞ്ഞ മൂന്ന് ദശാബ്ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോർ‍ഡ് ഈ വിമാനത്തിനായിരുന്നു. ലോകത്തെ ഏറ്റവും വലിയ ചിറകുകളോട് കൂടിയ വിമാനം കൂടിയായിരുന്നു ആന്റനോവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed