ഫ്ലൈദുബായ് വിമാന റാഞ്ചൽ ശ്രമം: വ്യാജ ആരോപണങ്ങളെന്ന് മെൽബൺ ഇസ്ലാമിക കേന്ദ്രം മേധാവി സമീർ മൊഹ്താദി


ശാരിക

സിഡ്നി: ഫ്ലൈദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന ഒമാനി കോ-പൈലട്ടുമായി മെൽബണിലെ ഇസ്ലാമിക കമ്മ്യൂണിറ്റി കേന്ദ്രത്തിന് ബന്ധമുണ്ടെന്ന യു.എ.ഇ അധികൃതരുടെ വെളിപ്പെടുത്തലിനെതിരെ മെൽബണിലെ 'മൈ സെന്റർ' മേധാവിയായ സമീർ മൊഹ്താദി. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സമീർ മൊഹ്താദി ഇക്കാര്യങ്ങൾ പ്രതികരിച്ചത്. മുൻപും സൽസ്വഭാവമുള്ള വ്യക്തികൾക്ക് ഇത്തരം അപവാദങ്ങളും വ്യാജ പ്രചാരണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ യു.എ.ഇ അധികൃതർ ഉന്നയിച്ച പ്രത്യേക ആരോപണങ്ങളോട് അദ്ദേഹം നേരിട്ട് പ്രതികരിച്ചിട്ടില്ല.

ഈ സംഭവവുമായി ബന്ധപ്പെട്ട് സമീർ മൊഹ്താദിക്കോ 'മൈ സെന്റർ' എന്ന സ്ഥാപനത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ല. പ്രതിക്ക് ഓസ്ട്രേലിയയുമായുള്ള ബന്ധത്തെക്കുറിച്ച് അവിടത്തെ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിവരികയാണ്. കൂടാതെ ന്യൂസിലാൻഡിൽ ഇയാൾ നടത്തിയിട്ടുള്ള ഫ്ലൈറ്റ് പരിശീലനത്തെക്കുറിച്ചും അവിടത്തെ അധികൃതർ പരിശോധിക്കുന്നുണ്ട്.

ഓസ്ട്രേലിയയിൽ പഠിക്കുന്നതിനിടയിലാണ് കോ-പൈലറ്റ് തീവ്രവാദ ചിന്താഗതിയിലേക്ക് തിരിഞ്ഞതെന്നും, തീവ്രവാദ സംഘടനകളെ മഹത്വവൽക്കരിക്കുന്ന സാഹിത്യങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നുമാണ് യു.എ.ഇ പ്രോസിക്യൂട്ടർമാരുടെ കണ്ടെത്തൽ.

article-image

്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed