സുഡാൻ-ഈജിപ്ത് അതിർത്തിയിൽ സ്വർണ്ണഖനിക്ക് നേരെ വ്യോമാക്രമണം; 72 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


ശാരിക

ഖാർത്തൂം: സുഡാൻ-ഈജിപ്ത് അതിർത്തിയിലെ സ്വർണ്ണഖനി മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 72 പേർ കൊല്ലപ്പെട്ടതായി സുഡാനീസ് മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നു. അനധികൃത സ്വർണ്ണഖനനത്തിന് പേരു കേട്ട ജബൽ അൽ-ഉഖൈദത് മേഖലയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരുടെ കണക്കുകൾ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.

ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത് സുഡാന്റെ പ്രദേശത്താണെന്നും, ഈജിപ്ഷ്യൻ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്നും അവകാശവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മേഖലയിൽ വിമാനങ്ങൾ നിരവധി തവണ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് തൊഴിലാളികൾ സമീപത്തെ മലനിരകളിലേക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ ആക്രമണത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളോ ഉത്തരവാദികളോ ആരെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണം ഖനിയിലുണ്ടായിരുന്ന തൊഴിലാളികൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. രാവിലെ പ്രത്യക്ഷപ്പെട്ട വിമാനം അഞ്ച് തവണ ബോംബിട്ടതായി ഒരു തൊഴിലാളി പറഞ്ഞു.

ഇതിനുമുമ്പും ഇതേ സ്വർണ്ണഖനി മേഖലയിൽ വ്യോമാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ജൂണിൽ നടന്ന ആക്രമണത്തിൽ 23 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. വിഭവസമൃദ്ധമായ ഹലായെബ് ത്രികോണ അതിർത്തിയെ ചൊല്ലി സുഡാനും ഈജിപ്തും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഈജിപ്ഷ്യൻ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

2023 ഏപ്രിലിൽ സുഡാനീസ് സായുധ സേനയും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം രാജ്യത്ത് അനധികൃത സ്വർണ്ണഖനനം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. നിരവധി ആളുകളുടെ ജീവനോപാധിയാണ് ഇതെങ്കിലും, കള്ളക്കടത്ത്, സുരക്ഷാ ആശങ്കകൾ, സാധാരണക്കാരുടെ ജീവന് ഭീഷണി എന്നിവയും ഇത് സൃഷ്ടിക്കുന്നുണ്ട്. തർക്ക പ്രദേശത്ത് നടക്കുന്ന ഖനന പ്രവർത്തനങ്ങളിലെ അപകടസാധ്യതകളിലേക്കും തൊഴിലാളികളുടെ സുരക്ഷയിലേക്കും വിരൽ ചൂണ്ടുന്നതാണ് പുതിയ ആക്രമണം.

article-image

്േി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed