കോവിഡ് രൂക്ഷം; ചൈനയിലെ മൂന്ന് നഗരങ്ങളിൽ ലോക്ഡൗൺ


കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ചൈനയിൽ മൂന്നാമത്തെ നഗരത്തിലും അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഹനാൻ പ്രവിശ്യയിലെ അന്യാംഗ് നഗരത്തിലാണ് പുതിയതായി ലോക്ഡൗൺ ഏർപ്പെടുത്തിയത്. നിലവിൽ ഷിയാൻ, ടിയാൻജിൻ നഗരങ്ങളും ലോക്ഡൗണിലാണ്.  

55 ലക്ഷം ജനസംഖ്യയുള്ള അന്യാംഗിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ 58 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് അന്യാംഗ് നഗരസഭ അധികൃതർ അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed