മെക്സിക്കോയിലുണ്ടായ വാഹനാപകടത്തിൽ 49 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു
ടക്സ്റ്റ്ല ഗുട്ടിറെസ്: മെക്സിക്കോയിലുണ്ടായ വാഹനാപകടത്തിൽ 49 കുടിയേറ്റക്കാർ കൊല്ലപ്പെട്ടു. തെക്കൻ സംസ്ഥാനമായ ചിയാപാസിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മതിലിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ പക്കൽ രേഖകൾ ഒന്നുമില്ലായിരുന്നു. കൊല്ലപ്പെട്ടവർ ഏത് രാജ്യക്കാരാണെന്നും അറിവായിട്ടില്ല.
