വാക്സിൻ എടുക്കാത്തവർക്കെതിരേ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ജർമനി


ബെർലിൻ: കോവിഡ്−19 നാലാം തരംഗത്തെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കാത്തവർക്കെതിരേ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ജർമനി. ദേശീയ ഐക്യദാർഢ്യത്തിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. റെസ്റ്റോറന്‍റുകൾ, സിനിമാശാലകൾ, ഒഴിവുസമയ സൗകര്യങ്ങൾ, നിരവധി കടകൾ എന്നിവിടങ്ങളിൽ  വാക്സിനേഷൻ എടുക്കുകയോ അടുത്തിടെ കോവിഡിൽ നിന്ന് മുക്തി നേടുകയോ ചെയ്തവരെ മാത്രമേ പ്രവേശനം അനുവദിക്കൂ. 

ഫെബ്രുവരിയോടെ വാക്സിനേഷൻ നിർബന്ധമാക്കുമെന്നും മെർക്കൽ പറഞ്ഞു. ജർമനിയിലെ നാലാമത്തെ കോവിഡ് തരംഗമാണ് ഇതുവരെയുള്ളതിൽ ഏറ്റവും തീവ്രമായത്. കഴിഞ്ഞ 24  മണിക്കൂറിനുള്ളിൽ 388 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഒമിക്രോൺ വകഭേദത്തിന്‍റെ വ്യാപനത്തിലും  രാജ്യം ആശങ്കയിലാണ്.

You might also like

Most Viewed