അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ നൽകാൻ ശുപാർശ


വാഷിംഗ്ടൺ‍: അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിൽ ഫൈസർ കോവിഡ്−19 വാക്സിൻ നൽകാൻ ശിപാർശ ചെയ്ത് യുഎസ് സർക്കാർ ഉപദേശകരുടെ മെഡിക്കൽ പാനൽ. ഇത് ചെറിയ കുട്ടികൾക്ക് ആഴ്ചകൾക്കുള്ളിൽ വാക്സിൻ നൽകാൻ വഴിയൊരുക്കും. കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ വോട്ടെടുപ്പിൽ 17 പേർ അനുകൂലിക്കുകയും ഒരാൾ വിട്ടുനിൽക്കുകയും ചെയ്തു. 

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉടൻ തന്നെ വാക്സിൻ നൽകുന്നതിന് പച്ചക്കൊടി കാണിക്കുമെന്നാണ് പ്രതീക്ഷ, ഇതോടെ 28 ദശലക്ഷം കുട്ടികൾക്ക് നവംബർ പകുതിയോടെ വാക്സിൻ യോഗ്യരാക്കും.

You might also like

  • Straight Forward

Most Viewed