ഇന്ത്യൻ വംശജനെ കാബൂളിൽ നിന്ന് തട്ടിക്കൊണ്ടു പോയി


കാബൂൾ: ഇന്ത്യൻ വംശജനായ അഫ്ഗാനിസ്ഥാൻ പൗരനെ തലസ്ഥാനമായ കാബുളിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടു പോയെന്ന് റിപ്പോർട്ട്. കഴിഞ്ഞ രാത്രിയാണ് തോക്കുധാരികളായ സംഘം കർതേ പർവാൻ മേഖലയിൽ നിന്നും ബാൻസുരി ലാൽ (50) എന്നയാളെ തട്ടിക്കൊണ്ടുപോയത്. അകാലിദൾ നേതാവ് മൻജിന്ധർ സിർസയാണ് ഇത് സംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തത്. ബൻസുരി ലാൽ ഹിന്ദു സിഖ് കുടുംബത്തിൽ ഉൾപ്പെട്ടയാളാണെന്നും കുടുംബമാണ് വിവരം നൽകിയതെന്നും അകാലിദൾ നേതാവ് വ്യക്തമാക്കി. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റു കൂടിയാണ് സിർസ. അഞ്ചംഗ തോക്കുധാരികൾ കാറിലാണ് വ്യവസായി കൊണ്ടുപോയതെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. 

സഹോദരൻ ഉൾപ്പടെയുള്ള ബന്ധുക്കൾ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിൽ വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്താണ് അകാലിദൾ നേതാവ് വിവരം പരസ്യപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും വിവരങ്ങൾ അന്വേഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed