അഫ്ഗാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന വിമാനം കാബൂളിൽ എത്തി


ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ വിമാനം കാബൂളിൽ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറൻസ് കിട്ടിയിട്ടില്ല.

ഗുരുദ്വാരയിൽ കുടുങ്ങിയ 70ഓളം പേരെ കാബൂളിലെ സുക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഇവരെ വിമാനത്താവളത്തിലെത്തിച്ച് ഇന്ത്യയിലേക്ക് അവരുമായി ഇന്ന് തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് കാബൂളിൽ എത്തിയിരിക്കുന്നത്. അവിടെയുള്ള മലയാളികളടക്കമുള്ള 70ഓളം പേരെ ഒഴിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം ഈ 70 പേരെയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. ഗുരുദ്വാരകളടക്കം വിവിധ സ്ഥലങ്ങളിലാണ് ഇവർ കുടുങ്ങിയിരുന്നത്. കാബൂളിൽ നിന്ന് എപ്പോൾ ഒഴിപ്പിക്കലുണ്ടാകുമെന്ന് വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed