ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ സന്പന്ന രാജ്യങ്ങൾ തയാറാകണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് ദരിദ്ര രാജ്യങ്ങൾ അനുഭവിക്കുന്നത് വൻ വാക്‌സിൻ ക്ഷാമമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആഗോളതലത്തിലുള്ള പരാജയമാണിതെന്നും ഇതിനെ അപലപിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. വികസിത രാജ്യങ്ങൾ തങ്ങളുടെ പൗരൻമാർക്ക് വാക്സിൻ നൽകി സുരക്ഷിതത്വം ഉറപ്പാക്കുന്പോഴാണ് ദരിദ്ര രാജ്യങ്ങൾ ദുരവസ്ഥയിലേക്ക് പോകുന്നത്.
ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ സന്പന്ന രാജ്യങ്ങൾ തയാറാകണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ആഫ്രിക്കയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും സംഘടന അറിയിച്ചു. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുമായി വാക്സിൻ പങ്കിടാൻ വിമുഖത കാട്ടിയ രാജ്യങ്ങളെ പേരെടുത്ത് പറയാതെ ലോകാരോഗ്യ സംഘടന വിമർശിക്കുകയും ചെയ്തു.

