ഭാര്യയെയും മക്കളെയും രാത്രിയിൽ വീട്ടിൽ‍ നിന്ന് ഇറക്കിവിട്ട ഭർത്താവിനെതിരെ കേസ്


വണ്ടൂർ: ഭാര്യയെയും മക്കളെയും ഭർ‍ത്താവ് രാത്രിയിൽ വീട്ടിൽ‍ നിന്ന് ഇറക്കിവിട്ടു. മലപ്പുറം വണ്ടൂർ നടുവത്താണ് സംഭവം. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികൾ‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ചക്കാലപ്പറമ്പ് ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ പോലീസ് കേസെടുത്തു. ഷമീർ‍ മദ്യപിച്ച് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. 

ഇയാൾക്കെതിരേ ഗാർ‍ഹിക പീഡനത്തിനും മർ‍ദ്ദനത്തിനുമാണ് പോലീസ് കേസുകളെടുത്തത്. മലപ്പുറം സ്‌നേഹിതയിലാണ് യുവതിയെയും കുട്ടികളെയും താമസിപ്പിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed