മദ്യപിച്ച് ഭാര്യയെ മർദ്ദിച്ചു; ഭർത്താവിനെ അറസ്റ്റ് ചെയ്തു


കൊല്ലം: ഇരവിപുരത്ത് മദ്യപിച്ചെത്തി ഭാര്യയെ മർദ്ദിച്ചയാൾ അറസ്റ്റിൽ. നീണ്ടകര നീലേശ്വരം തോപ്പ് വിക്ടോറിയ ഭവനത്തിൽ സ്റ്റാലിൻ ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് പോലീസ് നടപടി. ബുധനാഴ്ചയാണ് മദ്യപിച്ചെത്തിയ ഇയാൾ മയ്യനാട് സ്വദേശിനിയായ ഭാര്യയെ ആക്രമിച്ചത്. പിറ്റേന്ന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് സ്റ്റാലിനെ ചെയ്തത്.

ഇരവിപുരം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐമാരായദീപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed