യു​എ​ഇ​യി​ൽ​നി​ന്നുള്ള വി​മാ​ന​ങ്ങ​ൾ നി​രോ​ധി​ച്ച് യു​കെ


ലണ്ടൻ: കോവിഡ് ഭീതിയിൽ യുഎഇയിൽനിന്നു നേരിട്ടുള്ള വിമാനങ്ങൾ നിരോധിച്ച് യുകെ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യോമയാന റൂട്ടാണാണ് ഇതോടെ അടയ്ക്കുന്നത്. വെള്ളിയാഴ്ച മുതലാണ് നിരോധനം. യുകെയിൽനിന്നും യുഎഇയിലേക്കും സർവീസുകൾ ഉണ്ടാകില്ല. യുഎഇയിക്കു പുറമേ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളും നിരോധിച്ചു.

കൂടുതൽ ശേഷിയുള്ളതും വാക്സിന് പ്രതിരോധിക്കാൻ കഴിയാത്തതുമായ കൊവിഡ് വൈറസിനെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ സഹചര്യത്തിൽ കൂടിയാണ് യുകെയുടെ നടപടി. ഇതോടെ യുഎയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് നാടുകളിലേക്ക് മടങ്ങാൻ നേരിട്ടില്ലാത്ത വിമാന സർവീസുകളെ ആശ്രയിക്കേണ്ടി വരും. യുകെ ഗതാഗത മന്ത്രാലയമാണ് ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed