മുംബൈ ലോക്കൽ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നു


മുംബൈ: മുംബൈയിൽ ലോക്കൽ ട്രെയിൻൻ സർവീസുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. ഫെബ്രുവരി ഒന്ന് മുതലാണ് പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കുന്നത്. നിശ്ചിത സമയങ്ങളിലാണ് സർവീസ് പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതൽ നിർത്തിവച്ചിരുന്ന ലോക്കൽ ട്രെയിൻ സർവീസുകൾ ഭാഗികമായി പുഃനരാരംഭിച്ചിരുന്നുവെങ്കിലും പൊതുജനങ്ങൾക്ക് യാത്രയ്ക്കുള്ള അനുവാദം നൽകിയിരുന്നില്ല.  ആദ്യ സർവീസ് മുതൽ രാവിലെ ഏഴ് വരെയും ഉച്ചമുതൽ വൈകുന്നേരം നാൽ വരെയും രാത്രി ഒൻപത് മുതൽ അവസാന സർവീസ് വരെയും ട്രെയിനുകൾ പൊതുജനങ്ങൾക്കായി തുറന്നുനൽകും. 

ബാക്കിയുള്ള സമയങ്ങളിൽ കോവിഡ് മുൻനിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി അവശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായിരിക്കും ട്രെയിനുകളിൽ പ്രവേശനം അനുവദിക്കുക. ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്പോൾ കോവിഡ് മാർഗനിർദേശങ്ങളും മുൻകരുതലുകളും സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed