വിമാനാപകടം: ബ്രസീൽ ക്ലബ്ബ് ഫുട്‌ബോൾ ടീമിലെ ആറ് പേർ മരിച്ചു

ബ്രസീലിയ: സീൽ ക്ലബ്ബ് ഫുട്‌ബോൾ ടീം പാൽമാസ് സഞ്ചരിച്ച ചെറു വിമാനം തകർന്ന് ആറു പേർ മരിച്ചു. ക്ലബ് പ്രസിഡന്‍റും നാലു കളിക്കാരും പൈലറ്റും മരിച്ചവരിൽ ഉൾപ്പെടുന്നു. ടൊക്കാന്‍റിനൻസ് ഏവിയേഷൻ അസോസിയേഷനിലെ റൺവേയിൽ നിന്ന് ഗോയാനിയയിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു.
ക്ലബ് പ്രസിഡന്‍റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗിൽഹെർ നോ, റാനുലെ, മാർക്കസ് മോളിനാരി, പൈലറ്റ് വാഗ്നർ എന്നിവരാണ് മരിച്ചത്. ഇന്ന് കോപ വെർഡെയിൽ പാൽമാസ് കളിക്കാനിരിക്കെയാണ് ദുരന്തമുണ്ടായിരിക്കുന്നത്.