കോവാക്സിൻ ഇന്ന് കേരളത്തിലെത്തും; തൽക്കാലം വിതരണം ഇല്ലെന്ന് സർക്കാർ


തിരുവനന്തപുരം: കേരളത്തിലേക്ക് ഭാരത് ബയോടെക്കിന്റെ 37000 ഡോസ് കൊവാക്സീൻ ഇന്നെത്തും.  കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കിൽ‍ നിന്നുളള വാക്സിൻ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്.   അതേസമയം പരീക്ഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ കൊവാക്സീൻ ഇപ്പോള്ള വിതരണം ചെയ്യേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

രജിസ്റ്റർ‍ ചെയ്തിട്ടുള്ളള ആരോഗ്യ പ്രവർത്തകർ‍ക്ക് കൊവിഷീൽഡ് തന്നെ നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള സർ‍ക്കാർ. 7,94000 ഡോസ് കൊവിഷീൽഡ് വാക്സീനാണ് ഇതുവരെ സംസ്ഥാനത്തിന് അനുവദിച്ച് കിട്ടിയത്.

You might also like

  • Straight Forward

Most Viewed