നൈജീരിയന്‍ സേന 20 ബോക്കോ ഹറാം ഭീകരരെ വധിച്ചു

അബുജ: ഗ്രാമീണരെ കൂട്ടക്കുരുതി നടത്തിയ ഇസ്ലാമിക ഭീകരര്‍ക്കെതിരെ നൈജീരിയന്‍ സൈന്യത്തിന്റെ തിരിച്ചടി. ബൊക്കോ ഹറാം ഭീകരരായ 20 പേരെ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ മേഖലയിലാണ് സൈനിക നീക്കം നടന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിനിടുത്ത് ഗ്രാമീണരെ വ്യത്യസ്ഥ സ്ഥലങ്ങളിലായി ഭീകരര്‍ കൊന്നൊടുക്കിയിരുന്നു. ബെറോണോ സംസ്ഥാനത്തിലെ അസ്‌കിരി-ഉല്‍ബാ പ്രാദേശിക മേഖലയിലാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്.
ജനവാസ മേഖലയില്‍ അക്രമം നടത്താനുദ്ദേശിച്ച് നീങ്ങിയ ബൊക്കോ ഹറാം ഭീകരരെ സൈന്യം വളയുകയായിരുന്നു. പ്രദേശത്തിനടുത്തുള്ള സാംബിസാ വനമേഖലയില്‍ നിന്നാണ് ഭീകരര്‍ നഗരത്തിലേക്ക് നീങ്ങിയത്. 15 ട്രക്കുകളിലായി എത്തിയ സംഘത്തെ നഗരാതിര്‍ത്തിയിലെത്തും മുന്നേ സൈന്യം തടഞ്ഞ് ശക്തമായ ആക്രമണം നടത്തുകയായിരുന്നു. വ്യോമാക്രമണവും സൈന്യം നടത്തി. നിരവധി ആയുധങ്ങള്‍ നിറച്ച നാലു ട്രക്കുകളും സൈന്യം പിടിച്ചെടുത്തു.