എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്


ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമയാന രംഗത്തെ മുഖമായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ആഗ്രഹമറിയിച്ച് ടാറ്റാ ഗ്രൂപ്പ്. താല്‍പ്പര്യമറിയിച്ചുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഔദ്യോഗിക അപേക്ഷ വ്യോമായന മന്ത്രാലയത്തിന് ഇന്ന് നല്‍കുമെന്നാണ് സൂചന. എയര്‍ ഏഷ്യയുടെ പ്രധാനപ്പെട്ട ഓഹരികള്‍ കൈവശമുണ്ടെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് ടാറ്റാ ഗ്രൂപ്പ് വരുമാന പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയ്ക്കായി ശ്രമം നടത്തുന്നത്.

കഴിഞ്ഞ മാസം അവസാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സംയുക്തസംരഭത്തിന് ടാറ്റാഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് നിലവിലെ സര്‍വ്വീസുകള്‍ പുന:രാരംഭിക്കാനാണ് തീരുമാനം. നിലവില്‍ വിസ്താര എയര്‍ലൈന്‍ സ് ഇരുവരും നിലവില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ സണ്‍സ് 8.34 ലക്ഷം കോടിരൂപയുടെ അറ്റാദായമുള്ള സ്ഥാപനമാണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പിന്മാറിയാലും എയര്‍ ഇന്ത്യയെ ഒറ്റയ്ക്ക് ഏറ്റെടുക്കുമെന്നാണ് വിവരം. വിസ്താരയും എയര്‍ ഏഷ്യയും പങ്കാളിത്തത്തോടെ നടത്തുന്ന ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തുകൊണ്ട് മൂന്നിനേയും ഒരുമിച്ചാക്കാനാണ് പദ്ധതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed