കാ​ഷ്മീ​ർ പ്ര​ശ്നം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് തു​ർ​ക്കി


ജനീവ: കാഷ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് തുർക്കി പ്രസിഡന്‍റ് റിസെപ് തയ്യിപ് എർദോഗൻ. പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് എർദോഗൻ കാഷ്ർമീർ പ്രശ്നം പരാമർശിച്ചത്. ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമായ വിഷയത്തിൽ സംഭാഷണത്തിലൂടെ പരിഹാരം കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്.

കാഷ്മീർ വിഷയം ദക്ഷിണേന്ത്യയുടെ സമാധാനത്തിനും സ്ഥിരതക്കും അതിപ്രധാനമാണ്. ഇപ്പോഴത് വലിയ പ്രശ്നമാണ്. യുഎൻ പ്രമേയങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സംഭാഷണത്തിലൂടെ പ്രശ്ന പരിഹാരം കാണണമെന്നതിനോട് യോജിക്കുന്ന നിലപാടാണ് ഉള്ളത്ത്− എർദോഗൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed