സെനറ്റർ സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ ജോ കെന്നഡിക്ക് പരാജയം


വാഷിംഗ്ടൺ ഡിസി: കെന്നഡി കുടുംബത്തിലെ ഇളമുറക്കാരൻ ജോ കെന്നഡി മാസച്ചുസെറ്റ്സിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. സ്ഥാനാർത്ഥിത്വം നിർണയിക്കാനുള്ള ഉൾപാർട്ടി തിരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററും മുതിർന്ന നേതാവുമായ എഡ്. മാർക്കി(74) വിജയിച്ചു. മുപ്പത്തൊമ്പതുകാരനായ കെന്നഡി നിലവിൽ ജനപ്രതിനിധി സഭാംഗമായി നാലാം വട്ടം സേവനമനുഷ്ഠിക്കുകയാണ്. കുടുംബപാരമ്പര്യവും ഹൗസ് സ്പീക്കർ നാൻസി പെലോസി അടക്കമുള്ളവരുടെ പിന്തുണയും ഉണ്ടായിട്ടും ജോയ്ക്കു വിജയിക്കാനായില്ല.

വധിക്കപ്പെട്ട മുൻ യുഎസ് പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരൻ റോബർട്ടിന്‍റെ കൊച്ചുമകനാണു ജോ. റോബർട്ടും കൊല്ലപ്പെടുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed