ഒന്നരക്കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ് നേടി തൃശൂർ സ്വദേശി ആൻ സണ്ണി


ഷീബ വിജയൻ

യൂറോപ്യൻ യൂണിയന്റെ അഭിമാനകരമായ മേരി ക്യൂറി ഫെലോഷിപ്പിന് തൃശൂർ നെല്ലങ്കര സ്വദേശി ആൻ സണ്ണി അർഹയായി. മൂന്ന് വർഷത്തെ ഗവേഷണത്തിനായി ഏകദേശം 1.5 കോടി രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. അസ്ഥികളെ ബാധിക്കുന്ന വാതരോഗങ്ങളെ നേരിടാൻ ഉപയോഗിക്കുന്ന ബയോസിറാമിക്സ് മേഖലയിലാണ് ആൻ ഗവേഷണം നടത്തുന്നത്. യൂറോപ്യൻ യൂണിയന്റെ 'റിനോവേറ്റ്' പ്രോജക്റ്റിലെ മുഖ്യ ഗവേഷകയായി ആൻ ഇറ്റലിയിലേക്ക് പോകും. ആഗോളതലത്തിൽ മത്സരിച്ച 32 പേരിൽ നിന്നാണ് ആൻ തിരഞ്ഞെടുക്കപ്പെട്ടത്. ഷാർജയിൽ എൻജിനീയറായ പനക്കൽ താരു സണ്ണി - അഡ്വ. ലിൻഡ സണ്ണി ദമ്പതികളുടെ മകളാണ് ആൻ.

article-image

adsdsdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed