സ്പെയിനിലെ കാട്ടുതീ ബാധിതർക്ക് 80,000 യൂറോ സഹായവുമായി ലയണൽ മെസ്സി


ഷീബ വിജയൻ

കടുത്ത ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്ന് സ്പെയിനിലെ സിയറ ഒയെസ്റ്റെ മേഖലയിലുണ്ടായ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി. മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണത്തിനുമായി അദ്ദേഹം 80,000 യൂറോ (ഏകദേശം 88 ലക്ഷം രൂപ) സംഭാവന നൽകി. മെസ്സിയുടെ ഈ കാരുണ്യപ്രവർത്തിയെ മാഡ്രിഡ് റീജിയണൽ പ്രസിഡന്റ് ഇസബെൽ ഡയസ് അയൂസോ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായി ഫണ്ട് വിനിയോഗിക്കാൻ മെസ്സിയുടെ പ്രതിനിധികൾ മാഡ്രിഡ് ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആഴ്ചകൾ നീണ്ട കാട്ടുതീയിൽ നിരവധി വീടുകളും വനഭൂമിയും നശിച്ച ഈ മേഖല സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കും. ലിയോ മെസ്സി ഫൗണ്ടേഷനിലൂടെ ആഗോളതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായവും നൽകിയിരിക്കുന്നത്.

article-image

dfsdfsfdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed