പ്രണബ് കു­മാർ മു­ഖർ­ജി­; പ്രതി­സന്ധി­കളെ­ എതി­ർ­ത്ത് തോ­ൽ­പ്പി­ച്ച നേ­താവ്: ഒഐസി­സി­


മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ വിവിധ ഘട്ടങ്ങളിൽ നേരിട്ട നിരവധി പ്രതിസന്ധികളെ എതിർത്ത് തോൽപ്പിക്കാൻ നേതൃത്വം നൽകിയ ശക്തനായ നേതാവ് ആയിരുന്നു പ്രണബ് കുമാർ മുഖർജി എന്ന് ഒ.ഐ.സി.സി ബഹ്‌റൈൻ  ദേശീയ കമ്മറ്റിയുടെ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ നേതാവ് എന്നതിലുപരിയായി വരുന്ന തലമുറ അദ്ദേഹത്തെ രാഷ്ട്രതന്ത്രഞ്ജൻ എന്ന നിലയിൽ ആയിരിക്കും അദ്ദേഹത്തെ വിലയിരുത്തുക എന്നും നീണ്ട ഇരുപത്തിമൂന്ന് വർഷക്കാലം കോൺഗ്രസ്‌ പ്രവർത്തക സമതി അംഗം എന്ന നിലയിൽ പ്രവർത്തിച്ച അദ്ദേഹം അൻപത് വർഷത്തിൽ അധികം പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.  

അഗാധമായ പാണ്ഡിത്യത്തിന് ഉടമയായ അദ്ദേഹം എല്ലാ കക്ഷികളെയും വിശ്വാസത്തിൽ എടുക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു എന്ന് ഒ.ഐ.സി.സി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.  പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുന്പുറം, ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed