പൊതുമാപ്പ് സൗകര്യം എത്രയും പെട്ടന്ന് പ്രയോജനപ്പെടുത്തണം
മനാമ: ബഹ്റൈനിൽ അനധികൃത താമസക്കാർക്കായി ഇപ്പോൾ അനുവദിച്ചിരിക്കുന്ന പൊതുമാപ്പ് ആനുകൂല്യം അത്തരം ആളുകൾ എത്രയും പെട്ടന്ന് പ്രയോജനപ്പെടുത്തണമെന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അഭ്യർത്ഥിച്ചു.
ഔട്ട്പാസിനായുള്ള അപേക്ഷകൾ നൽകണമെന്നും, അവസാന നിമിഷത്തിലേയ്ക്ക് തീരുമാനം മാറ്റിവെക്കരുതെന്നും അദ്ദേഹം അറിയിച്ചു. പാസ്പോർട്ട് കോപ്പിയോ, സിപിആർ കോപ്പിയോ ആണ് ഔട്ട് പാസിനായി അപേക്ഷിക്കുന്പോൾ നൽകേണ്ടത്. ഇതില്ലെങ്കിൽ നാട്ടിൽ നിന്നുള്ള തിരിച്ചറിയിൽ കാർഡുകളും ഉപയോഗിക്കാവുന്നതാണ്. ഇന്ത്യൻ എംബസിയുമായിട്ടാണ് ഇതിനായി ബന്ധപ്പെടേണ്ടതെന്നും സുധീർ തിരുനിലത്ത് അറിയിച്ചു.

