വെറും 52 സെന്റിമീറ്റർ ഉയരം! ഗിന്നസ് ലോക റെക്കോർഡ് നേടി 'പുമുക്കൽ' എന്ന കുഞ്ഞു കുതിര
ഷീബ വിജയൻ
വെറും 52.6 സെന്റിമീറ്റർ (21.1 ഇഞ്ച്) ഉയരമുള്ള ജർമ്മനിയിലെ 'പുമുക്കൽ' എന്ന മിനിയേച്ചർ ഷെറ്റ്‌ലാന്റ് കുതിര, ലോകത്തിലെ ഏറ്റവും ചെറിയ ആൺകുതിരയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. പോളണ്ടിലെ 'ബോംബൽ' എന്ന കുതിരയുടെ പേരിലായിരുന്ന റെക്കോർഡാണ് പുമുക്കൽ മറികടന്നത്.
കരോള വൈഡ്മാന്റെ ഫാമിൽ കഴിയുന്ന ഈ കുതിരയ്ക്ക് കൃത്രിമ പ്രജനനമല്ല, മറിച്ച് ജനിതക പ്രത്യേകതയാണ് ഈ കുഞ്ഞൻ രൂപത്തിന് കാരണം. മികച്ച പരിശീലനം ലഭിച്ച ഒരു തെറാപ്പി കുതിര കൂടിയായ പുമുക്കൽ സ്കൂളുകളും ഹോസ്പീസുകളും സന്ദർശിച്ച് ആളുകൾക്ക് ആശ്വാസം പകരന്നുണ്ട്.
sadsdsds

