റഷ്യ 40,000 പേരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിക്കും


മോസ്കോ: കോവിഡ്-19 മഹാമാരിക്കെതിരേ വികസിപ്പിച്ച വാക്സിൻ 40,000 പേരിൽ പരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. പരീക്ഷണം അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പുട്‌നിക്ക്-5 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ എന്ന പേരിലാണ് അവതരിപ്പിച്ചത്. ആരോഗ്യപ്രവർത്തകർക്കും അദ്ധ്യാപകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed